ചിങ്ങം പിറക്കുമ്പോഴെ തുടങ്ങും ഒരുക്കങ്ങൾ. മുറ്റത്തും പറമ്പിലുo ഉള്ള കളകൾ എല്ലാം പറിച്ചു കളഞ്ഞും, വീട്ടിലേക്കുള്ള വഴിയൊക്കെ വൃത്തിയാക്കി , വീട്ടിനുള്ളിലെ പൊടിയും മാറാലയും ഒക്കെ തൂത്ത് തുടച്ചു വൃത്തിയാക്കിയും ഒരുക്കങ്ങൾ തുടങ്ങും. ചിങ്ങം പുതിയ ഒരു ആണ്ട് പിറപ്പ് ആണ്. അതായത് പുതുവർഷം. പുതുവർഷത്തെ വരവേൽക്കാനായി വീടും പരിസരവും എല്ലാം വൃത്തിയാക്കി, പൊട്ടിയതും പൊളിഞ്ഞതുമായ പാത്രങ്ങൾ ഒക്കെ മാറ്റി, പകരം വൃത്തി ഉള്ളതും പുതിയതുമായിട്ടുള്ള പാത്രങ്ങളും, പുതിയ ചൂലും മുറവും ഒക്കെ ആയി ഐശ്വര്യദേവതയെ വീട്ടിലേക്കു ആനയിക്കുക എന്ന ഒരു ആചാരത്തിന്റെ ഭാഗമായാണ് എല്ലാം. വീട്ടിലുള്ള എല്ലാ പാത്രങ്ങളും അത് അപ്പോൾ ഉപയോഗിച്ച്കൊണ്ടിരിക്കുന്നതും അല്ലാത്തതുമായ എല്ലാം എടുത്തു കഴുകി വയ്ക്കും. എല്ലാം അമ്മ ചെറുപ്പത്തിലെ ശീലിച്ചു പോന്നതാണ്. അത് ഞങ്ങളെയും ശീലിപ്പിച്ചു. അലമാരകൾ എല്ലാം പൊടി തുടച്ചു വയ്ക്കുക എന്നതായിരുന്നു എന്റെ പ്രധാന ജോലി. പുസ്തകങ്ങളും സമ്മാനങ്ങളും കളിക്കോപ്പുകളും എല്ലാം എടുത്തു അടുക്കി വയ്ക്കും. എന്ത് കിട്ടിയാലും അത് സൂക്ഷിച്ചു വയ്ക്കുന്ന ഒരു സ്വഭാവം ഉണ്ടായിരുന്നു എനിക്ക്. പത്രത്താളുകൾ, തീപ്പെട്ടി പടങ്ങൾ, സോപ്പുകൂടുകൾ, പഴയ കളിപ്പട്ടത്തിന്റെ അവശിഷ്ടങ്ങൾ, കളർപെൻസിലുകൾ, മഞ്ചാടിക്കുരു എന്നിങ്ങനെ അലമാരയിലെ എന്റെ തട്ട് എപ്പോഴും നിറഞ്ഞിരിക്കും. ഓരോ അടുക്കിവയ്ക്കൽ കഴിയുമ്പോഴും കുറേ എടുത്തു കളയും, പക്ഷെ അടുത്തവട്ടം വീണ്ടും എല്ലാം നിറയും.
വൃതം എടുത്ത് അത്തം മുതൽ പത്തു നാൾ അത്തപ്പൂക്കളം ഒരുക്കിയ അമ്മയുടെ ബാല്യത്തെക്കുറിച്ച് പറഞ്ഞുതന്നിട്ടുണ്ട്. അത്തം നാളിൽ ഒരു വട്ടം, രണ്ടാം നാൾ രണ്ടു വട്ടം എന്നിങ്ങനെ തിരുവോണമാകുമ്പോൾ പത്ത് വട്ടത്തിൽ വലിയ പൂക്കളം ഒരുക്കിയതിന്റെയും അതിനുവേണ്ടി പാടത്തും പറമ്പിലും പൂവ് തേടി നടന്നതിന്റെയും കാര്യങ്ങൾ അമ്മ പറയുമ്പോൾ കൗതുകത്തോടെ കേട്ടിരുന്നിട്ടുണ്ട്. അങ്ങനെ പത്ത് നാൾ പൂക്കളം ഒരുക്കാൻ ആഗ്രഹം ഉണ്ടായിരുന്നു എങ്കിലും എന്തോ ഇതുവരെ അതിനു കഴിഞ്ഞിട്ടില്ല.
വീടിനടുത്ത് ഓണാഘോഷ പരിപാടി ഉണ്ട്. നാട്ടിലെ ചേട്ടന്മാരുടെ ഒരു കൂട്ടായ്മ എല്ലാ വർഷവും ഓണാഘോഷം സംഘടിപ്പിക്കും. ഉത്രാടത്തിന്റെ അന്ന് അവർ സ്റ്റേജ് കെട്ടുമ്പോൾ സ്പീക്കറിൽ ഉച്ചത്തിൽ പാട്ട് വയ്ക്കും. അത് കേൾക്കുമ്പോൾ ഒരു വലിയ ഉത്സാഹമാണ്. ഓണം ഇങ്ങ് അടുത്തെത്തി. നാളെ അവിടെ എന്തൊക്കെ മത്സരങ്ങളിൽ പങ്കെടുക്കണം എന്നാലോചിച്ചാണ്ഉത്രാടത്തിന്റെ അന്ന് നടക്കുക. ഉത്രാടപ്പാച്ചിൽ അവസാനിക്കുന്നത് രാത്രിയിൽ അടുക്കളയിലാണ്. ഉപ്പേരി വറക്കാനും ഉണ്ണിയപ്പം ഉണ്ടാക്കാനും ഒക്കെ അമ്മയ്ക്കും അച്ഛനും ഒപ്പം ഞാനും ചേട്ടനും കൂടും. എല്ലാം ഉണ്ടാക്കുന്ന വിധം പഠിപ്പിച്ചു തരുന്നതിനോടൊപ്പം അമ്മ പറയും, "എല്ലാം നോക്കി പഠിച്ചോണം ഇനി ഒരു കാലത്ത് ഞാൻ ഇല്ലെങ്കിലും ഒന്നും കുറവ് വരാതെ ചെയ്തോണം". എത്ര കഷ്ടപ്പാട് ഉണ്ടായപ്പോഴും ഒരു ഓണത്തിനും കുറവ് വരുത്തിയിട്ടില്ല അമ്മയും അച്ഛനും. എല്ലാ ഓണവും അതിന്റെ പകിട്ട് ഒട്ടും കുറയാതെ തന്നെ എല്ലാ ഒരുക്കങ്ങളോടും കൂടി ആച്ചരിച്ചിട്ടുണ്ട്.
തിരുവോണപ്പുലരിയിൽ കുളിച്ച് ഓണക്കോടി ഉടുത്ത് അമ്പലത്തിൽ പോവുക എന്നതായിരുന്നു പതിവ്. പുത്തൻ ഉടുപ്പ് എല്ലാവരേയും കാണിക്കുക എന്നൊരു ഉദ്ദേശം കൂടി ഉണ്ടായിരുന്നു ആ അമ്പലദർശനത്തിന്. പിന്നെ പ്രഭാതഭക്ഷണം കഴിഞ്ഞ് നേരെ ഓണപ്പരിപാടി നടക്കുന്നിടത്തേക്ക് പോകും. ഉച്ചക്ക് സദ്യ ഉണ്ണാനാണു പിന്നെ വീട്ടിലേക്കു വരുന്നത്. ഊണു കഴിഞ്ഞു വീണ്ടും പോകും പിന്നെ മത്സരങ്ങൾ എല്ലാം കഴിഞ്ഞ് സമ്മനവുമൊക്കെയായി വരും, അതോടെ തിരുവോണം തീരും. പിറ്റേദിവസം അമ്മയുടെ വീട്ടിലേക്കു പോകും. മൂന്നും നാലും ഓണം അവിടെ കൂടും. ബന്ദുക്കൾ എല്ലാവരും എത്തും, പിന്നെ ഊഞ്ഞാലാട്ടവും കളിയും ബഹളവും ഒക്കെയായി ഓണം പൊടിപൊടിക്കും.
ബാല്യകാലം പിന്നിടുന്തോറും ഈ ഓണാഘോഷത്തിന്റെ പകിട്ട് കുറഞ്ഞു വന്നു. ഓണപ്പരിപാടിയുടെ പങ്കാളിത്തം കുറഞ്ഞു. എല്ലാവരും തിരക്ക് പിടിച്ച ജീവിതത്തിൽ ആയതോടെ ബന്ധുക്കൾ എല്ലാവരും ഒന്നിച്ചു കൂടുന്നതും കുറഞ്ഞു. എങ്കിലും ഓണത്തോട് അനുബന്ധിച്ചുള്ള ഒരുക്കങ്ങൾ എല്ലാം എല്ലാവര്ഷവും ചെയ്തുപോകുന്നു. ഓർമയിൽ തങ്ങിനില്ക്കുന്ന ഒരു ഓണാഘോഷം പിന്നീട് ഉണ്ടായത് സ്കൂളിൽ പ്ലസ്ടു ന് പഠിക്കുമ്പോഴാണ്. എന്ട്രൻസ് എന്ന ഒരു ഭൂതം തലയ്ക്കു പിടിച്ച ഒരു കാലമായിരുന്നു അത്. ശനിയാഴ്ച് വരെ സ്കൂളിലെ ക്ലാസ്സും ഞായറാഴ്ച എന്ട്രൻസ് കോച്ചിങ്ങും. ജീവിത രീതി തന്നെ മാറിപ്പോയ കാലം. എവിടെ നോക്കിയാലും പഠിത്തം പഠിത്തം മാത്രം. ക്ലാസ്സിൽ ആണെങ്കിൽ എല്ലാവരും പഠിപ്പിസ്റ്റുകൾ. അങ്ങനെ അല്ലാത്തവരും അങ്ങനെ ആയിപ്പോകുന്ന അന്തരീക്ഷം. സൗഹൃദകൂട്ടങ്ങൾക്കിടയിലും എന്തൊക്കെയോ ചില പിരിമുറുക്കങ്ങൾ. അങ്ങനെ ഇരിക്കുമ്പോഴാണ് ഓണക്കാലം എത്തുന്നത്. സ്കൂളിൽ ഓണം ആഘോഷിക്കാൻ തീരുമാനം ഉണ്ടായി. അതിന്റെ ഭാഗമായി ക്ലാസ്സുകൾ തമ്മിലുള്ള പൂക്കളമത്സരവും. പൂക്കളം ഒരുക്കാൻ ഏഴ് പേരുടെ ഒരു ടീം വേണം എന്നതായിരുന്നു നിയമം. അങ്ങനെ ഞാൻ ഉൾപ്പെടെ ഏഴ് പേരുടെ ഒരു ടീം തയ്യാറായി. അവിടെ സൗഹൃദത്തിന്റെ പുതിയ ഒരു അദ്ധ്യായം തുടങ്ങുകയായിരുന്നു. പൂക്കളത്തിന്റെ പ്ലാനിങ്ങും പൂവ് ഒരുക്കലും എല്ലാം ആ ഒരു ടീമിലെ എല്ലാവരേയും പെട്ടെന്ന് അടുപ്പിച്ചു. പൂക്കളത്തിനും അതിനുശേഷം നടന്ന വടംവലിക്കും ഞങ്ങളുടെ ടീമിന് ഒന്നാം സ്ഥാനം കൂടി ലഭിച്ചതോടെ ക്ലാസ്സ്റൂം വലിയ ആവേശത്തിൽ ആയി. എല്ലാവരും ഒന്നിച്ച് ആർപ്പ് വിളിച്ചു, ബഹളം വച്ചു. എല്ലാവർക്കും ഇടയിലെ പിരിമുറുക്കം എല്ലാം ഇല്ലാതായി. സൗഹൃദങ്ങൾ വളർന്നു. പിന്നീട് ജീവിതത്തെത്തന്നെ സ്വാധീനിച്ച വലിയ ചില സൗഹൃദങ്ങൾക്ക് തുടക്കം കുറിച്ചത് ഒരിക്കലും മറക്കാൻ പറ്റാത്ത ഈ ദിനത്തിൽ ആയിരുന്നു.
സ്കൂൾ ജീവിതം കടന്ന് കലാലയ ജീവിതത്തിലേക്കു എത്തിയപ്പോൾ ഓണാഘോഷം കൂടുതൽ നിറപ്പകിട്ടായിത്തീർന്നു. ഓരോ വര്ഷത്തെയും ക്ലാസ്സിലെ ആഘോഷങ്ങളുടെ തുടക്കം ഓണാഘോഷത്തോടെ ആണ്. ബാച്ചുകൾ തമ്മിൽ മത്സരം ഉള്ളതുകൊണ്ട് ഓണപ്പൂക്കളമത്സരത്തിനു ഒന്നാം സ്ഥാനം നേടുക എന്നത് ക്ലാസ്സിന്റെ അഭിമാന പ്രശ്നമായി. ഓണാഘോഷത്തിനു ഒരാഴ്ച് മുൻപേ തുടങ്ങും പ്ലാനിംഗ്. എത്ര പ്ലാൻ ചെയ്താലും പരിപാടിയുടെ തലേദിവസമേ ഡിസൈൻ തീരുമാനം ആകൂ. പൂക്കളത്തിന്റെ മേൽനോട്ടം വഹിക്കാനുള്ള ഭാഗ്യം മൂന്നു വർഷവും എനിക്ക് തന്നെ ആയി. ക്ലാസ്സിന്റെ സ്വന്തം ഡിസൈനർ ആയ സുഹൃത്തും ഒന്നിച്ചു ഞങ്ങൾ ഡിസൈൻ തയ്യാറാക്കും. ക്ലാസ്സിലെ എല്ലാവരും കൂടി പിരിവെടുത്ത് പരിപാടിയുടെ തലേദിവസം പൂവ് വാങ്ങുവാൻ തൊട്ടടുത്തുള്ള ടൌണിലേക്ക് ഞങ്ങളുടെ ഒരു യാത്ര ഉണ്ട്. ബൈക്കിൽ ആണ് പോകുന്നത്. മൂന്നോ നാലോ ബൈക്ക് ഉണ്ടാകും. ഓരോ ടീം ആയിട്ട് ഓരോ പൂക്കടകളിൽ കയറും. ഏറ്റവും വില കുറയുന്നത് ഏതു കടയിൽ ആണോ അവിടുന്ന് പൂവ് വാങ്ങും. ഹോസ്റ്റലുകളിൽ താമസിക്കുന്നവർക്ക് പൂവ് കൊണ്ടുപോയി കൊടുക്കും ഒരുക്കികൊണ്ട് വരുവാൻ. രാത്രിയിൽ പൂവ് ഇറുക്കലും പിറ്റേദിവസം കോളേജിൽ ഉടുക്കുവാനുള്ള മുണ്ട് ഉടുത്തുള്ള റിഹേഴ്സലും എല്ലാം കൂടി ഒരു ആഘോഷത്തിന്റെ മൂഡിൽ ആകും എല്ലാവരും. എത്ര പൂവ് ഇറുത്താലും പിറ്റേദിവസം ക്ലാസ്സിൽ എല്ലാവരുംകൂടി ചേരുമ്പോഴേ പൂവ് ഇറുത്തു തീരുകയുള്ളു. പിന്നെ എല്ലാവരുംകൂടി ആഘോഷമായിട്ടു പൂക്കളം ഒരുക്കും. അത് കഴിഞ്ഞാൽ ഫോട്ടോ സെഷൻ ആണ്. ഒറ്റക്കും ഗ്രൂപ്പ് ആയും അടുത്ത ഒരാഴ്ച facebook ൽ നിറക്കാനുള്ള ഫോട്ടോസ് എടുക്കും എല്ലാവരും. പിന്നെ ഓണസദ്യ. അതുകഴിഞ്ഞ് ക്ലാസ്സിൽ എല്ലാവരും കൂടി ഇരുന്ന് കളിയും തമാശയുമൊക്കെ ആയിട്ട് വൈകുന്നേരം വരെ കൂടും. അവസാന വർഷം ഓണാഘോഷത്തിന് ക്ലാസ്സിൽ ഞങ്ങൾ ആണ്കുട്ടികളും പെണ്കുട്ടികളും എല്ലാവരും കൂടി നടത്തിയ തിരുവാതിര കളി ഇന്നും ഓർമ്മയിൽ ചിരി ഉണർത്തുന്നു. കോളേജിന്റെ പടികൾ ഇറങ്ങുമ്പോൾ ഇനി ഇതുപോലെ ഒരു ഓണക്കാലവും ഓണാഘോഷവും കിട്ടില്ലലോ എന്ന വിഷമം ആയിരുന്നു മനസ്സിൽ.
കോളേജ് ജീവിതം കഴിഞ്ഞ് ജോലിക്കായുള്ള അന്വേഷണം ഒക്കെ ആയി കാലം വീണ്ടും മുന്നോട്ട് പോയി. വീണ്ടും ഒരു ഓണക്കാലം വരവായി. ആ ഓണത്തിനു മുൻപ് നടന്ന ഓണത്തേക്കാൾ വളരെ സവിശേഷതകൾ ഉണ്ടായിരുന്നു. ജോലി കിട്ടിയതിനു ശേഷമുള്ള ആദ്യത്തെ ഓണം, പുതിയ വീട്ടിലേക്കു താമസം മാറിയതിനു ശേഷമുള്ള ആദ്യത്തെ ഓണം. അച്ഛനും അമ്മയ്ക്കും ചേട്ടനും ആദ്യമായി ഓണക്കോടി വാങ്ങിക്കൊടുക്കാൻ കഴിഞ്ഞതിന്റെ സന്തോഷത്തിലായിരുന്നു എന്റെ മനസ്സ്. മറ്റ് ഓണാഘോഷങ്ങൾ ഒന്നും ഇല്ലായിരുന്നു എങ്കിലും പുതിയ വീട്ടിൽ വലിയ ഒരു ഓണപ്പൂക്കളം ഒരുക്കാൻ കഴിഞ്ഞു. അമ്മ ബാല്യത്തിൽ പൂക്കളം ഒരുക്കാൻ പൂവ് തേടി നടന്ന പാടത്തും വഴികളിലുമൊക്കെ പൂവ് തേടി നടന്നു പൂക്കളം ഒരുക്കാൻ അങ്ങനെ ഞങ്ങൾക്കും അവസരം കൈവന്നു. കാക്കപ്പൂവിനും വീണ്ടപ്പൂവിനുമൊക്കെ ഇത്രയേറെ സൗന്ദര്യം ഉണ്ടെന്നു അറിഞ്ഞത് അപ്പോഴാണ്. പുതിയ വീട്ടിലെ ആദ്യത്തെ ഓണം ആയതിനാൽ ബന്ദുക്കൾ ഒക്കെ ഒത്തുകൂടി നല്ലൊരു ഓണം അങ്ങനെ കടന്നുപോയി.
വർഷം ഒന്ന് കഴിഞ്ഞപ്പോൾ വീണ്ടുമെത്തി ഒരു ഓണാഘോഷം. ഒരു ഇടവേളയ്ക്കു ശേഷം ഓഫീസിൽ ഓണം ആഘോഷിക്കുകയാണ്. പരിപാടിയുടെ നടത്തിപ്പുമായി ചേട്ടന്മാർ ഓടി നടക്കുന്നത് കണ്ടപ്പോൾ കോളേജിലെ ഓണഘോഷമാണു മനസ്സിൽ നിറഞ്ഞത്. പക്ഷേ എന്തുകൊണ്ടോ അധികം മുന്നോട്ടു വരാൻ മനസ്സ് വിസമ്മതിച്ചു. എങ്കിലും പരിപാടിയുടെ ഭാഗമായി Group Song പാടുവാൻ അവസരമുണ്ടായപ്പോൾ അതൊരു പുതിയ അനുഭവമായി. Group song practice വളരെ രസകരമായ നിമിഷങ്ങൾ സമ്മാനിച്ചു. ഓഫീസ്സിലെ എല്ലാവരോടും കുറച്ചുകൂടി അടുത്ത സൗഹൃദം സ്ഥാപിക്കാൻ ആ ഓണാഘോഷം സഹായിച്ചു.
പക്ഷേ ഇത്തവണ ഓണാഘോഷത്തിന്റെ മുന്നിൽ നില്ക്കുവാനുള്ള അവസരമാണ് ഉണ്ടായത്. പരിപാടി എങ്ങനെ നടത്തണം എന്തൊക്കെ മത്സരങ്ങൾ ഉണ്ടാകണം എന്നിങ്ങനെയുള്ള ചർച്ചകളും group song പരിശീലനവും ഒക്കെ ആയിട്ട് ഒരാഴ്ച വളരെ രസകരമായിപോയി. ജോലിത്തിരക്കിനിടയിലും ഒന്നിച്ചു കൂടുവാൻ എല്ലാവരും സമയം കണ്ടെത്തി. പഴയ കോളേജ് ജീവിതം തിരികെ കിട്ടിയതുപോലെ ആയിരുന്നു. ഒരേ പോലെ ചിന്തിക്കാനും തോളോടുതോൾ ചേർന്നു നിൽക്കാനും കഴിയുന്ന ഒരുകൂട്ടം ആളുകൾ, അവിടെ പ്രായമോ പദവിയോ ഒന്നും ഒരു പ്രശ്നമായില്ല. അങ്ങനെ ഉള്ളവർ ഒന്നിച്ചപ്പോൾ പരിപാടി വലിയ വിജയമായി. ജീവിതത്തിൽ ഒരിക്കലും മറക്കാൻ കഴിയാത്ത ഒരു ഓണക്കാലം ലഭിച്ചു.അതോടൊപ്പം ജീവിതത്തിൽ സ്വാധീനം ചെലുത്താൻ കഴിയുന്ന കുറച്ചു നല്ല മനസ്സുകളെ അടുത്തു പരിചയപ്പെടുവാനും ഈ ഓണം അവസരം തന്നു. പിന്നെ ഒരു ഇടവേളയ്ക്കു ശേഷം തിരുവോണത്തിന് വീട്ടിൽ വലിയൊരു പൂക്കളം ഒരുക്കി ബന്ധുക്കൾ എല്ലാവരും ഒത്തുകൂടി നിറപ്പകിട്ടാർന്ന ഒരു ഓണം കൂടി.
അതെ, ഓരോ ഓണവും അങ്ങനെ ആണ്. എപ്പോഴൊക്കെ ജീവിതം എന്നിലേക്കു തന്നെ ഒതുങ്ങിയോ അപ്പോഴൊക്കെ സൗഹൃദത്തിന്റെ, ഒരുമയുടെ വലിയ ഒരു ലോകം തുറന്നുതന്നത് ഓണക്കാലമാണ്. സ്കൂളിൽ, കോളേജിൽ, ഓഫീസ്സിൽ ഓരോ പുതിയ അന്തരീക്ഷവുമായും അടുക്കുന്നത് ഓണാഘോഷം മുതല്ക്കാണ്. ഒരുമയുടെ എത്ര വലിയ സന്ദേശമാണ് ഓരോ ഓണവും നൽകുന്നത്. മാനുഷർ എല്ലാരും ഒന്നുപോലെ എന്നാ വരികൾക്ക് എത്രമാത്രം അർത്ഥം ഉണ്ടെന്നു ചിന്തിക്കുന്നത് ഇപ്പോഴാണ്. ശരിക്കും മഹാബലി എന്ന ഒരു ചക്രവർത്തി ഉണ്ടായിരുന്നുവോ, അദ്ദേഹം നമ്മളെ കാണാൻ വരുമോ? എന്തിനാണ് നമ്മൾ ഓണം ആഘോഷിക്കുന്നത്? എന്നുമുതലാണ് ഓണം ആഘോഷിച്ചു തുടങ്ങിയത്? ഈ ചോദ്യങ്ങൾക്കൊന്നും കൃത്യമായ ഉത്തരം ഉണ്ടാകില്ല. എങ്കിലും ഇങ്ങനെ ഒരു ഓണക്കാലം ആഘോഷിച്ചു തുടങ്ങിയ നമ്മുടെ കാരണവന്മാർക്ക് ഒരായിരം നന്ദി. ഒരുപക്ഷേ ജീവിതത്തിന്റെ തിരക്കുകൾക്കിടയിൽ ഒന്നിച്ചു ചേരാൻ മറക്കുന്ന കുടുംബങ്ങളെയും സ്നേഹത്തിനും സൗഹൃദത്തിനുമൊക്കെ പ്രാധാന്യം കുറയുന്ന ഇന്നത്തെ കാലത്തെയും മുൻകൂട്ടി കണ്ടതുകൊണ്ടാകാം ഒരു ദിവസമെങ്കിൽ ഒരു ദിവസം എല്ലാവരേയും ഒന്നിച്ചു നിർത്തുവാനും നമ്മുടെ വലിയ ഒരു സംസ്കാരത്തെ ഓർമ്മപ്പെടുത്തുവാനും ഇങ്ങനെ ഒരു ഓണക്കാലം അവർ ആചരിച്ചു തുടങ്ങിയത്. ഗൃഹാതുരത്വം എന്ന വാക്കിന്റെ അർത്ഥം അറിയാതെ നമ്മൾ ഉൾക്കൊള്ളുന്നു. അറിയാതെ നമ്മൾ പൂക്കളെ സ്നേഹിക്കുന്നു, പ്രകൃതിയെ സ്നേഹിക്കുന്നു, നാടൻ ശീലുകളെ സ്നേഹിക്കുന്നു, കാവ്യഭാവനയെ സ്നേഹിക്കുന്നു, കള്ളവും ചതിയും ഇല്ലാത്ത ആനന്ദസുന്ദരമായ ഒരു കാലം ഉണ്ടായിരുന്ന എന്ന് അറിയാതെ വിശ്വസിക്കുന്നു. ആ വിശ്വാസം അടുത്ത ഓണക്കലത്തിനായി കാത്തിരിക്കാൻ നമ്മെ പ്രേരിപ്പിക്കുന്നു. പത്താം ക്ലാസ്സിനു ശേഷം മാതൃഭാഷയിൽ എന്തെങ്കിലും ഇത്രയും എഴുതുന്നത് ആദ്യമായാണ്. അതിനും എന്നെ പ്രേരിപ്പിച്ചത് ഇത്തവണത്തെ ഓണമാണ്. കാത്തിരിക്കുന്നു അടുത്ത ഓണക്കാലത്തിനായി..

Nice one... nostalgic. ..
ReplyDeleteഇത്തരം ഒരു നിറമുള്ള ബാല്യകാലം ഇല്ലാതിരുന്നതിന്റെ വേദന ഇടക്കെപ്പോഴോ തോന്നി.
ReplyDeleteഒരു സിനിമ കണ്ടു കഴിഞ്ഞ പ്രതീതി .
വായിച്ചിട്ട് ശെരിക്കും ഒരു തരം ഹൃദയമിടുപ്പ് ...
Very Nice..keep on writing..